KeralaLatest

“ഫോൺ ഉപയോഗിക്കരുത്, എന്നെ നോക്കണം..!” വീട്ടിൽ നീയമങ്ങൾ കർശനമാക്കി അല്ലി

“Manju”

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന മകൾ അലംകൃതയാണ് വീട്ടിലെ സൂപ്പർ താരം .സോഷ്യൽ മീഡിയയിൽ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള പഴയകാല ചിത്രം സുപ്രിയ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ മമ്മക്കും ദാദക്കും വീട്ടിൽ പാലിക്കേണ്ട പുതിയ നിയമങ്ങൾ എഴുതിവെച്ചിരിക്കുകയാണ് അല്ലി. സുപ്രിയയാണ് പുതിയ നിയമങ്ങൾ ആരാധകർക്കായി പുറത്ത് വിട്ടത്.

“വീട്ടിൽ ഫോൺ ഉപയോഗിക്കരുത്, ചുമ്മാ ചുറ്റിക്കറങ്ങരുത്. എന്നെ നന്നായി നോക്കണം. എനിക്ക് വേണ്ടി കൈയ്യടിക്കണം” എന്നിവയാണ് അഞ്ച് വയസുകാരി അല്ലി മമ്മക്കും ദാദക്കും നൽകിയിരിക്കുന്ന നിയമങ്ങൾ. പുതിയ നിയമങ്ങൾക്ക് കൈയ്യടികളുമായി പ്രേക്ഷകരും ആരാധകരും എത്തിക്കഴിഞ്ഞു.

Related Articles

Back to top button