KeralaLatest

കോ​വി​ഡ്: ആ​ശു​പ​ത്രി പ്ര​വേ​ശനത്തിനുള്ള മാ​ന​ദ​ണ്ഡങ്ങള്‍ പുതുക്കി

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ടെ​സ്റ്റ് റി​സ​ള്‍​ട്ട് ആ​വ​ശ്യ​മി​ല്ലെ​ന്നും രോ​ഗ ല​ക്ഷ​ണം കാ​ണി​ക്കു​ന്ന​വ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ ഡെ​ഡി​ക്കേ​റ്റ​ഡ് കോ​വി​ഡ് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലും ഗു​രു​ത​ര ല​ക്ഷ​ണം ഉ​ള്ള​വ​രെ ഡെ​ഡി​ക്കേ​റ്റ​ഡ് കോ​വി​ഡ് ഹോ​സ്പി​റ്റ​ലി​ലും ആ​വ​ണം പ്ര​വേ​ശി​പ്പ​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. രോ​ഗി​ക​ള്‍ എ​വി​ടെ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് പ​രി​ഗ​ണി​ക്കാ​തെ ഓ​ക്‌​സി​ജ​നും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്ക​ണം. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ലും ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related Articles

Back to top button