KeralaLatest

പത്തൊമ്പത്കാരന്‍ കടലില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത് നാല് ജീവനുകളെ

“Manju”

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കുറിപ്പാണ് 19 കാരനായ ദേവാങ്കിനെ കുറിച്ച്‌. നാല് മല്‍സ്യ തൊഴിലാളികളെ ജീവനോടെ രക്ഷപെടുത്തിയതിന്റെ ക്രെഡിറ്റ് ഈ 19 കാരന് തന്നെയാണുള്ളത്. വള്ളം തകര്‍ന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു.. മല്‍സ്യ തൊഴിലാളികള്‍ ഒരുക്കിയ ബോട്ടില്‍ ജീവിതത്തില്‍ ആദ്യമായി ഉള്‍ക്കടലിലേക്ക് പുറപ്പെടുമ്ബോള്‍ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു.. നാല് മണിക്കൂര്‍ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചില്‍ നടത്തിയിരുന്ന സര്‍വരും പ്രതീക്ഷയസ്തമിച്ച ആ മാനസിക നിലയില്‍ തന്നെയായിരുന്നു.. എന്നാല്‍, കുറിപ്പ് കാണാം:
ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്ബത് വയസ്സുകാരന്‍ ദിക്കറിയാത്ത കടലില്‍ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത്.. പേര് ദേവാങ്ക്… തളിക്കുളം പുത്തന്‍തോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയില്‍ സുബിന്‍ എന്നവരുടെ മകനാണ് ദേവാങ്ക്..
രാവിലെ മുതല്‍ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലില്‍ വള്ളം തകര്‍ന്ന് നാലുപേരെ കാണാതായി എന്ന വാര്‍ത്തയുണ്ടായിരുന്നു.. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകള്‍.. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛന്‍ ആ വിവരമറിയിക്കുന്നത്.. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്..
വള്ളം തകര്‍ന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു.. മല്‍സ്യ തൊഴിലാളികള്‍ ഒരുക്കിയ ബോട്ടില്‍ ജീവിതത്തില്‍ ആദ്യമായി ഉള്‍ക്കടലിലേക്ക് പുറപ്പെടുമ്ബോള്‍ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു.. നാല് മണിക്കൂര്‍ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചില്‍ നടത്തിയിരുന്ന സര്‍വരും പ്രതീക്ഷയസ്തമിച്ച ആ മാനസിക നിലയില്‍ തന്നെയായിരുന്നു..
കരയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലെത്തിയപ്പോള്‍ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോണ്‍ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന്‌ ദേവാങ്ക് പറയുന്നു.. പറത്തുന്നതിനേക്കാള്‍ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് സെയിഫായി ഡ്രോണ്‍ തിരികെ ലാന്‍ഡ് ചെയ്യിക്കുക എന്നത്.. തിരച്ചിലിനിടയില്‍ കുടങ്ങള്‍ക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോണ്‍ പകര്‍ത്തി.. പത്ത് മിനുട്ട് വൈകിയിരുന്നെങ്കില്‍ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന്‌ ദേവാങ്ക് പറയുന്നു..
ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യന്‍ ബോധം കെട്ട് വീണു പോയിരുന്നു.. ബാംഗ്ളൂരില്‍ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവാങ്ക്… ഒരു ദുരന്ത മുഖത്ത് ഒരല്പം പോലും പതറാതെ, മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായത്തിനായി കാത്തുനില്‍ക്കാതെ, തന്റെ കയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയ ദേവാങ്ക് തന്നെയാണ് ഇന്ന് തളിക്കുളത്തെ ചര്‍ച്ചകളിലെ താരം..
ദേവാങ്ക്.. നിന്നെയോര്‍ത്ത് നമ്മുടെ തളിക്കുളം അഭിമാനിക്കുന്ന ദിവസമാണിന്ന്.. ഈ പ്രവാസലോകത്ത് നിന്ന് നിന്നെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച്‌ ഒരു ഹഗ്ഗ്..!

Related Articles

Back to top button