InternationalLatest

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നു

“Manju”

ജിദ്ദ: ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. സൗദിയിലേക്ക്​ തിരിച്ചുവരാന്‍ ഒട്ടേറെ പേരാണ് നാട്ടിലുള്ളത്. നാട്ടിലുള്ള നിരവധി പേര്‍ക്ക് ഇത് വഴി ചുരുങ്ങിയ നിരക്കില്‍ തന്നെ സൗദിയിലെത്താന്‍ സാധിക്കും. വിസക്ക് പ്രത്യേക ഫീസ്​ ഇല്ല.
ഈ മാസം 15 മുതല്‍ ടൂറിസ്​റ്റ്​ വിസ അനുവദിക്കാനുള്ള മാലദ്വീപിന്റെ തീരുമാനവും സൗദിയിലേക്കുള്ള യാത്രക്ക്​ ഏറെ ഉപകാരപ്രദമാകും. മടങ്ങിവരുന്നവര്‍ ടിക്കറ്റ് നിരക്കും ഖത്തറിലെ ഹോട്ടല്‍ ചെലവും മാത്രമാണ് വഹിക്കേണ്ടി വരിക. ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്കും കുറവാണ്.
തിങ്കളാഴ്ച മുതലാണ് ഖത്തറില്‍ പുതിയ യാത്രാ നയം പ്രാബല്യത്തില്‍ വന്നത്. ഇതിലാണ് ഇന്ത്യാക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ യാത്രാ സൗകര്യം കൂടി അനുവദിക്കാന്‍ ധാരണയുള്ളത്. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്നുമുതല്‍ അനുവദിച്ചു തുടങ്ങും എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
ഖത്തര്‍ അംഗീകൃത വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ക്വാറന്‍റീന്‍ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണമെന്ന് മാത്രം. യാത്രക്ക് 12 മണിക്കൂര്‍ മുമ്ബായി ഖത്തറിന്റെ ‘ഇഹ്തിറാസ്’ വെബ്സൈറ്റില്‍ (https://www.ehteraz.gov.qa) രജിസ്​റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിച്ചാലേ യാത്രക്ക് സാധിക്കൂ. വരും ദിവസങ്ങളില്‍ നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ ഖത്തര്‍ വഴിയും മാലദ്വീപ് വഴിയും സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button