IndiaLatest

ക്രോസ്പേ സേവനങ്ങള്‍ ഇന്ത്യയിലേക്കും

“Manju”

ക്രോസ്പേ സേവനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബല്‍ ഫിന്‍ടെക് പ്ലാറ്റ്ഫോം കമ്പനിയാണ് ക്രോസ്പേ.

കോഴിക്കോട് സ്വദേശിയായ രാകേഷ് കുര്യന്‍ 2016 ലാണ് ക്രോസ്പേ ആരംഭിച്ചത്. ക്രോസ്പേയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ പണം അയക്കാന്‍ സാധിക്കും. കൂടാതെ, ടെലിഫോണ്‍ വഴി പണം അയക്കാനുള്ള സംവിധാനവും ക്രോസ്പേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ നിന്ന് 70 ലേറെ രാജ്യങ്ങളിലേക്കാണ് ക്രോസ്പേ മുഖാന്തരം പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നത്.

Related Articles

Check Also
Close
Back to top button