KeralaLatestThiruvananthapuram

തിരുവനന്തപുരം റൂറല്‍ ഏരിയയിലെ യൂണിറ്റുകളിൽ നിയുക്തരായ സന്ന്യാസി-സന്ന്യാസിനിമാരുടെ യോഗം ചേർന്നു.

തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12യൂണിറ്റുകളിൽ സന്ന്യാസി-സന്ന്യാസിനിമാർ നിയുക്തരായി

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമ തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 12 യൂണിറ്റുകളിൽ ചുമതലപ്പെടുത്തിയിട്ടുള്ള സന്ന്യാസി സന്ന്യാസിനിമാരുടെ മീറ്റിംഗ് തിങ്കളാഴ്ച (1-4-2024) രാത്രി 8 മണിക്ക് ആശ്രമം  ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ ചേർന്നു ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ജനനി ദിവ്യ ജ്ഞാന തപസ്വിനിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആശ്രമ പ്രവര്‍ത്തനങ്ങളുടെ തിരുവനന്തപുരം റൂറൽ ഏരിയയിലെ യൂണിറ്റുകളുടെ ഏകോപനത്തിനായിട്ടാണ് ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്ന്യാസി സംഘത്തെ ചുമതലപ്പെടുത്തയിട്ടുള്ളത്. 2024 മാര്‍ച്ച് 12 ന് നടന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡാണ് യൂണിറ്റ് തലത്തില്‍ സന്ന്യാസി സന്ന്യാസിനിമാരെ ചുമതലപ്പെടുത്തിയത്.

മീറ്റിംഗിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഗൃഹസന്ദർശനം, സത്സ്ഗം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തു.

Related Articles

Back to top button