InternationalLatest

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച്‌ കൊറിയന്‍ ഗവേഷകര്‍

“Manju”

സിയോള്‍: അല്‍ഷിമേഴ്സ് രോഗികള്‍ക്കിനി ആശ്വസിക്കാം. ദക്ഷിണ കൊറിയയില്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മനുഷ്യന്റെ തലച്ചോറിലെ ചില കോശങ്ങള്‍ നശിക്കുന്നതാണ് മറവിരോഗത്തിന് പ്രധാന കാരണം. അമിലോയ്ഡ് ബീറ്റയെ ലക്ഷ്യമിടുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ എഡുഹേം മരുന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചത്. അതേസമയം മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ഗുരുതരമാണെന്നും ഇത് അവഗണിച്ചാണ് അംഗീകാരമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പരീക്ഷണഘട്ടങ്ങളില്‍ മരുന്ന് ഉപയോഗിച്ച 40 ശതമാനത്തോളം രോഗികള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 40 ശതമാനം രോഗികളും സെറിബ്രല്‍ എഡിമികളും രക്തസ്രാവവും ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. മരുന്നിന്റെ പ്രവര്‍ത്തനഫലമായി തലച്ചോറില്‍ കോശജ്വലനം അനുഭപ്പെട്ടേക്കാം. ഇതിലടങ്ങിയ മൈക്രോഗ്ലിയ, മാക്രോഫേജുകള്‍ തുടങ്ങിയ രോഗ പ്രതിരോധ കോശങ്ങള്‍ സെല്‍ മരണത്തിന് കാരണമാകുന്ന സിനാപ്സിനെ ഇല്ലാതാക്കും എന്നാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്.

കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ ചേര്‍ന്നാണ് മരുന്ന് കണ്ടെത്തിയത്. മരുന്നുകളുടെ കണ്ടുപിടുത്തം അല്‍ഷിമേഴ്‌സിന്റെ ചികിത്സയില്‍ വലിയ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചാന്‍ ഹിയൂക് കിം, വോന്‍ സൂക് ചംഗ് എന്നിവര്‍ പറഞ്ഞു. എന്തായാലും മരുന്നിന്റെ കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മെഡിക്കല്‍ ലോകം.

Related Articles

Back to top button