Thiruvananthapuram

ഡോക്ടർക്ക് നേരെ ആക്രമണം: രണ്ട് പേർ അറസ്റ്റിൽ

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായ മാലു മുരളിയ്‌ക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. മാലു മുരൡയുടെ പരാതിയിലാണ് അറസ്റ്റ്. റഷീദ്, റഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയും വസ്ത്രം കീറുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് അഞ്ചിന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റായിരുന്നു ഇരുവരും ആശുപത്രിയിൽ എത്തിയത്. വരി നിൽക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്നാണ് ഡോക്ടർ ഇടപെട്ടത്.

ഇവരോട് അപകടകാര്യം തിരക്കിയപ്പോഴാണ് സംഘം ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ സംഘം മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ സെക്യൂരിറ്റിയും ഡോക്ടറും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവജന ക്ഷേമ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Back to top button