IndiaLatest

സുകന്യ സമൃദ്ധി യോജന; പെണ്‍മക്കള്‍ക്ക് 21 വയസ്സാകുമ്പോള്‍ പദ്ധതിയില്‍ നിന്നും 65 ലക്ഷം രൂപ നേടാം

“Manju”

പെണ്‍മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ പഠനം, വിവാഹം എന്നിവയ്‌ക്കൊക്കെയായി വലിയൊരു തുക ഭാവിയിലേക്ക് കരുതി വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY).

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി. നിലവില്‍ എട്ട് ശതമാനം പലിശനിരക്കാണ് എസ്‌എസ് വൈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് ഇത് 7.6 ശതമാനമായിരുന്നു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.

10 വയസ്സില്‍ താഴെ : 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു.

ജനിച്ച ഉടനെ അക്കൗണ്ട് : സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെയാണു നിക്ഷേപിക്കാന്‍ സാധിക്കുക. അതിനാല്‍ പെണ്‍മക്കള്‍ ജനിച്ചയുടന്‍ തന്നെ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുറന്നാലാണ് പരമാവധി നേട്ടം. അങ്ങനെയെങ്കില്‍ മകളുടെ പേരില്‍ 15 വര്‍ഷത്തേക്ക് കൃത്യമായി നിക്ഷേപിക്കാന്‍ സാധിക്കും.

പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്ബോള്‍ പിന്‍വലിക്കാം. സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം.

പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാമെന്നതും ശ്രദ്ധേയമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി ഇളവ് ലഭിക്കും.

പലിശ ആകര്‍ഷകം : ഏപ്രില്‍ജൂണ്‍ പാദത്തിലെ പലിശ നിരക്ക് 8 ശതമാനമാക്കിയിരുന്നു. നേരത്തെ 7.6 ശതമാനായിരുന്നു പലിശ നിരക്ക്. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് ലഭിക്കും. 2023 ല്‍ നിങ്ങളുടെ 3 വയസ്സുള്ള മകള്‍ക്ക് സുകന്യ സമൃദ്ധി യോജന സ്‌കീമില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, മാസതവണകള്‍ കൃത്യമായി അടച്ചാല്‍ 15 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മൊത്തം 22,50,000 രൂപയാണ് അക്കൗണ്ടിലുണ്ടാവുക.

മാസത്തില്‍ തവണകളായി 12,500 രൂപയോ, ഒറ്റത്തവണയായോ നിക്ഷേപം നടത്താം. നിലവില്‍ നിങ്ങള്‍ക്ക് 8% റിട്ടേണ്‍ ആണ് ലഭിക്കുക. ഒരു പെണ്കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ നിക്ഷേപം തുടങ്ങി കൃത്യമായി മുന്നോട്ടു കൊണ്ട് പോയാല്‍ 21-ാം വയസ്സിലെത്തുമ്പോഴേയ്ക്കും നിങ്ങളുടെ മകള്‍ക്ക് 65 ലക്ഷം രൂപയിലധികം ലഭിക്കും.

 

 

Related Articles

Back to top button