KeralaLatest

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ 13 കാരന്‍ മു​ങ്ങി​മ​രി​ച്ചു

“Manju”

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചെ​റു​പു​ഴ​യി​ല്‍ ത​ട്ടാ​ര്‍​ക​ണ്ടി​താ​ഴെ ക​ട​വി​ല്‍ 13 കാരന്‍ മു​ങ്ങി​മ​രി​ച്ചു. കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ടു​ക്ക​ത്ത് തെ​യ്യ​മ്പാ​ടി ന​വാ​സി​‍ന്റെ മ​ക​ന്‍ റി​ഷാ​നാ​ണ് മരിച്ചത്. കു​റ്റ്യാ​ടി ഗ​വ.​ഹൈ​സ്കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ്​ സം​ഭ​വം. ക​ളി​ക്കി​ട​യി​ല്‍ മു​ങ്ങി​പ്പോ​യ കു​ട്ടി​യെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മ​രു​തോ​ങ്ക​ര ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കും. അമ്മ: ഫാ​ത്തി​മ പൈ​ക്ക​ള​ങ്ങാ​ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫി​റോ​സ്, ഫൈ​സ​ല്‍, ആ​ദി​ല്‍.

Related Articles

Back to top button