KeralaLatest

കാര്‍ഷിക നിയമം പിന്‍വലിച്ചത് രാജ്യസുരക്ഷയെ കരുതിയാകാം

“Manju”

കൊച്ചി: വിവാദമായ കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യസുരക്ഷയെ കരുതിയാകുമെന്ന് സുരേഷ് ഗോപി എം പി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് കര്‍ഷക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്, കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ത്ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്‌ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്‌ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ല. രാജ്യത്തോട് ക്ഷമ ചോദിച്ച അദ്ദേഹം സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button