IndiaLatest

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ശക്തം

“Manju”

ന്യൂഡല്‍ഹി: ആഗോള ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്‍സി ആയ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഔട്ട് ലുക്ക് ‘നെഗറ്റീവില്‍ നിന്ന് Stable’ ആക്കി ഉയര്‍ത്തി. ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ച ഈ വര്‍ഷം 9.3% ആയിരിക്കും എന്നും ഇവര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം രാജ്യത്തിന് ശക്തമായ വളര്‍ച്ചാ സാധ്യതകളുണ്ടെന്നും സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള പാതയിലാണെന്നും സൂചിപ്പിക്കുന്ന ഇന്ത്യയുടെ Baa3 റേറ്റിംഗും ഇത് സ്ഥിരീകരിച്ചു.

ഏകദേശം 16 മാസം മുമ്പ്, മുന്‍നിര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, കേന്ദ്രം പുറപ്പെടുവിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, ജങ്കിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ റാങ്കിങ് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡിലേക്ക് താഴ്ത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന് ആശ്വാസകരമായി സമ്പദ് വ്യവസ്ഥ കരകയറിയെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം മൂഡീസ് ഇന്ത്യയുടെ റാങ്കിങ് താഴ്ത്തിയത് ഇന്ത്യയിലെ പ്രതിപക്ഷ ഇടതു ബുദ്ധിജീവികള്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. ഇവര്‍ ഇതിനെ സര്‍ക്കാരിനെതിരെയുള്ള അക്രമണമാക്കി മാറ്റുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയോടുള്ള വിരോധം ഇന്ത്യയോടുള്ള വിദ്വേഷത്തിലേക്ക് നയിച്ച തരത്തിലായിരുന്നു ഇടത് ആശയവാദികളുടെ പ്രചാരണം. മൂഡീസ് റേറ്റിംഗ് താഴ്ത്താന്‍ കാരണമായത് ബിജെപി സര്‍ക്കാര്‍ ആണെന്ന് ഇവര്‍ സ്ഥാപിക്കുകയും രാജ്യത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button