International

ഹമാസ് നേതാക്കളെ വധിച്ച്  ഇസ്രായേൽ പ്രതിരോധ സേന

“Manju”

ഗാസ സിറ്റി ; ഹമാസിന്റെ ഉന്നത നേതാക്കളെയും , ജിഹാദികളെയും കൊന്നൊടുക്കി ഇസ്രായേൽ പ്രതിരോധ സേന . ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെയും , ജിഹാദികളുടെയും വിവരങ്ങളും ഇസ്രായേൽ പ്രതിരോധ സേന പുറത്തു വിട്ടു .

ഹമാസ് മിലിട്ടറി ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗം മേധാവി ഹസ്സൻ കോഗി, ഡെപ്യൂട്ടി വെയ്ൽ ഇസ്സ എന്നിവരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് .ഹമാസ് നേതാക്കള്‍ പതിവായി സന്ദര്‍ശിക്കാറുള്ള 13 നില കെട്ടിടവും ഇസ്രായേൽ തകർത്തു .

“ഞങ്ങളുടെ യുദ്ധവിമാനങ്ങൾ, ഇസ്രായേൽ സെക്യൂരിറ്റി അതോറിറ്റി യ്‌ക്കൊപ്പം ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രധാന വ്യക്തികളെ വധിച്ചു . ഹമാസ് മിലിട്ടറി ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗം മേധാവി ഹസ്സൻ കോഗിയും സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മേധാവി ഡെപ്യൂട്ടി വെയ്ൽ ഇസ്സയുമാണ് കൊല്ലപ്പെട്ടത് .” ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ട്വീറ്റ് ചെയ്തു .

ഹമാസ് മിലിട്ടറി വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡറായ മർവാസ് ഇസ്സയുടെ സഹോദരനാണ് ഇസ്സ. ഇസ്രയേലിനെതിരായ റോക്കറ്റ് ആക്രമണത്തിന് ഹസ്സനും ഇസ്സയും ഉത്തരവാദികളാണെന്ന് പറയപ്പെടുന്നു. ബസാം ഇസ്സ, ഗാസ ബ്രിഗേഡ് കമാൻഡർ റാഫ സലാമ, ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ, ഹമാസ് രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് യാസൂരി എന്നീ മൂന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥരെയും ഐഡിഎഫ് കൊലപ്പെടുത്തി.

മൂന്ന് ജിഹാദി ഭീകരരെയും സേന വധിച്ചു . സമഹ് അബേദ് അൽ-മമ്ലൊക്, ഹസ്സൻ അബു അൽ-അത്ത, ഇസ്ലാമിക് ജിഹാദിന്റെ ഗാസ ബ്രിഗേഡ് ഡെപ്യൂട്ടി കമാൻഡർ എന്നിവരെയാണ് കൊലപ്പെടുത്തിയത് . ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആസ്ഥാനമായുള്ള പലസ്തീൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന അംഗങ്ങൾ താമസിച്ചിരുന്ന ഒളിത്താവളത്തിലാണ് ആക്രമണം നടന്നത്. ഗാസ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക ടാങ്കുകളും എത്തുകയാണ്. കൂടുതല്‍ ആക്രമണം നടക്കുമെന്ന സൂചനയാണിത്. ഹമാസിന്റെ നേതാക്കളെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button