InternationalLatest

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമിക്കപ്പെട്ടു

“Manju”

ലണ്ടന്‍: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ലണ്ടനില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മാദ്ധ്യമപ്രവര്‍ത്തകനായ അഹ്മദ് നൂറാനി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പാകിസ്ഥാനിലെ ഭരണപക്ഷമായ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍‌ട്ടി പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം നവാസ് ഷെരീഫിനെ ആക്രമിച്ചുവെന്നാണ് അഹ്മദ് നൂറാനി അറിയിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകന് പരിക്കേറ്റുവെന്നും അഹ്മദ് വെളിപ്പെടുത്തി.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം മുന്നോട്ട് വച്ച അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആക്രമണം നടന്നത്. വോട്ടെടുപ്പ് വിജയിച്ചാല്‍ നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവുമായ ഷെഹ്ബാസ് ഷെരീഫായിരിക്കും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ളയാള്‍.

ഭരണപക്ഷത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ ജയിലിലടക്കണമെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് നവാസ് ഷെരീഫിന്റെ മകള്‍ മരിയം പറഞ്ഞു. അക്രമത്തിനുള്ള പ്രകോപനം, പ്രേരണ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ക്ക് ഇമ്രാന്‍ ഖാനെതിരെയും കേസ് എടുക്കണമെന്ന് മറിയം ആവശ്യപ്പെട്ടു.

Related Articles

Back to top button