IndiaKeralaLatest

ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയം

“Manju”

കൊല്ലം: ഭാര്യയേയും രണ്ട് മക്കളേയും വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പ്രതിയുടെ മൊഴി. സ്നേഹക്കൂടുതല്‍ കാരണമാണ് മൂത്തമകളെ കൊലപ്പെടുത്താതിരുന്നത് എന്നും ഇയാള്‍ പറയുന്നു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന എഡ്വേര്‍ഡ് ആണ് ഭാര്യയേയും രണ്ട് മക്കളേയും വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തിയത്.

ഈ മാസം പതിനൊന്നിനാണ് വീടിനുള്ളില്‍ ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ വര്‍ഷയും രണ്ട് വയസുള്ള മകന്‍ അലനും മൂന്ന് മാസം മാത്രം പ്രായമുള്ള ആരവും പിന്നീട് മരിച്ചു. എഡ്വേര്‍ഡിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു. വര്‍ഷ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതും ഇയാളുടെ പക കൂട്ടി. എല്ലാവരേയും വിഷം കുത്തിവെച്ചാണ് കൊന്നത്. എന്നാല്‍ മൂത്തപെണ്‍കുട്ടിയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ് വിഷം നല്‍കാതിരുന്നത് എന്നും ഇയാള്‍ പറഞ്ഞു.

 

Related Articles

Back to top button