IndiaLatest

മന്ത്രിയും സംഘവും വെള്ളക്കെട്ടില്‍ കുടുങ്ങി

“Manju”

ഭോപ്പാല്‍: കനത്ത പ്രളയം നാശംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങിയ മദ്ധ്യപ്രദേശിലെ മന്ത്രിയെയും സംഘത്തെയും രക്ഷപ്പെടുത്തിയത് വ്യോമസേന. എയര്‍ ലിഫ്റ്റ് ചെയ്താണ് ഇവരെ രക്ഷപ്പെടുത്തയിത്. ആദ്യന്തരമന്ത്രി നരോട്ടാം മിശ്രയാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്.
പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ദാട്യ ജില്ലയിലെത്തിയത്. ദുരന്തനിവാരണ സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥന്‍മാരും ഉള്‍പ്പെട്ട ഒരു സംഘം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബോട്ടില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ ഒന്‍പതുപേരെ മന്ത്രിയും സംഘവും കണ്ടു. ഇവരെ താന്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്നു വന്‍ മരം ശക്തമായ കാറ്റില്‍ നിലംപൊത്തി. ഇതിന്റെ ചില്ല തട്ടി ബോട്ടിന്റെ എന്‍ജിന്‍ തകര്‍ന്നു.
മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. എയര്‍ ലിഫ്റ്റുചെയ്താണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. പ്രളയത്തില്‍ കനത്ത നാശമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്.

Related Articles

Back to top button