InternationalLatest

ദുബായ് എക്‌സ്‌പോ : കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

“Manju”

ദുബായ് എക്‌സ്‌പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, വ്യവസായം സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും.

ഫെബ്രുവരി നാലു മുതല്‍ പത്ത് വരെയാണ് കേരളാ വീക്ക് നടക്കുന്നത്. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിന് പ്രാധാന്യം നല്‍കിയുള്ള പരിപാടികളായിരിക്കും കൂടുതലായും കേരളാ വീക്കില്‍ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കും.

Related Articles

Back to top button