Kozhikode

ഇലക്ഷന്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം: എന്‍.വേണു

“Manju”

വി.എം.സുരേഷ്കുമാർ
വടകര: ഒന്നില്‍ കൂടുതല്‍ ഐഡി കാര്‍ഡുകള്‍ വാങ്ങി വോട്ട് ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയാന്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു.
ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് ഇലക്ഷന്‍ കമ്മീഷനും ഹൈക്കോടതിയും തന്നെ അംഗീകരിച്ചു കഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തിലും കുത്തഴിഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാലങ്ങളായി ജനവിധി അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതു പരിഹരിച്ച് ജനാധിപത്യത്തിന്റെ അന്തസ്സത്ത നിലനിര്‍ത്താന്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button