IndiaLatest

ഇന്ധനവിലയില്‍ തനിക്ക്​ ഒന്നും ചെയ്യാനാവില്ല;​ നിര്‍മല സീതാരാമന്‍

“Manju”

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാന്‍. പെട്രോള്‍ വില കുറക്കാന്‍ തനിക്ക്​ മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന്​ ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന്​ പ്രശ്​നത്തിന്​ പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ്​ നില നില്‍ക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാന്‍ ആരും തയാറാവില്ല. വില വര്‍ധനവില്‍ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാന്‍ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിര്‍ദേശിക്കാനാവില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Articles

Back to top button