KeralaLatest

കോവാക്സിൻ തല്‍ക്കാലം വിതരണം ചെയ്യേണ്ടന്ന് സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ
തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കോവാക്സിനും കേരളത്തിലേക്ക്. ഭാരത് ബയോ ടെക് നിര്‍മിക്കുന്ന കോവാക്സിന്റെ 37000 ഡോസാണ് ഇന്ന് കേരളത്തിലെത്തുന്നത്. എന്നാല്‍ തല്‍ക്കാലും കോവാക്സിന്‍ വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കോവാക്സിന്‍ ഇപ്പോള്‍ വിതരണം ചെയ്യേണ്ടന്ന് ആരോഗ്യ വകുപ്പ് നിശ്ചയിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച്‌ കിട്ടിയത്.

അതേസമയം കോവാക്സിന്‍ സംസ്ഥാനം സ്വീകരിക്കും. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിന്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം മേഖല വാക്സിന്‍ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്.

Related Articles

Back to top button