InternationalLatest

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ 36 റണ്‍സിനു പുറത്ത്

“Manju”

ശ്രീജ.എസ്

അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ജയിക്കാനാവശ്യമായ 90 റണ്‍സ് 21 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് കണ്ടെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് യാതൊരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

63 പന്തില്‍ 51 റണ്‍സ് നേടിയ ജോ ബേണ്‍സാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മാത്യൂ വേഡ് 33 റണ്‍സിന് റണ്ണൗട്ടായി. മാര്‍നസ് ലബുഷാനേ 6 റണ്‍സിന് അശ്വിന്റെ ഇരയയി. സ്റ്റീവ് സ്മിത്ത് ബേണ്‍സിനൊപ്പം ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

നേരത്തെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞ ഓസീസ് പേസര്‍മാര്‍ ഇന്ത്യന്‍ സ്‌കോര്‍ 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഒതുക്കിയിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ ആണിത്. 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്‌കോര്‍.

Related Articles

Back to top button