KozhikodeLatest

മഴ: 45 കോഴിക്കോട്ടുകാര്‍ ആന്ധ്രയില്‍ വനത്തില്‍ കുടുങ്ങി

“Manju”

കോഴിക്കോട്​: തിരുപ്പതിയില്‍ നിന്ന്​ തിരിച്ചുവരുന്നതിനിടെ കോഴിക്കോട്ട്​ നിന്നുള്ള 45 ഓളം പേര്‍ ആ​ന്ധ്ര ചിറ്റൂര്‍ ജില്ലയിലെ പോതുകാനുമ ഗ്രാമത്തില്‍ കുടുങ്ങി.
വ്യാഴാഴ്​ച ഉച്ച​ മൂന്ന്​ മണിക്ക്​ ബസില്‍ കയറിയ സംഘം രാത്രി പത്ത്​ മണിയായിട്ടും മുന്നോട്ടുപോവാന്‍ കഴിയാതെ വഴിയില്‍ കിടക്കുകയാണെന്ന്​ യാത്രാസംഘത്തിലുള്ള അഡ്വ. മോഹന്‍ദാസ്​ ഫോണിലൂടെ ‘മാധ്യമ’ത്തെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്​ ആരും എത്തിയിട്ടില്ല. മഴ ശക്​തമായി തുടരുകയാണ്​. എന്താണ്​ സംഭവിക്കുക എന്ന്​ പറയാനാവാത്ത​ത്ര ഭീതിയിലാണ്​ യാത്രക്കാര്‍. ഇടുങ്ങിയ റോഡിനിരുവശവും കാടായതിനാല്‍ ഭീതിജനകമാണ്​ അവസ്​ഥയെന്ന്​ അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്​ച രാത്രി 10.10നുള്ള ട്രെയിനില്‍ നാട്ടിലേക്ക്​ വരാന്‍ പുറപ്പെട്ടതായിരുന്നു. തമിഴ്​നാട്​ സര്‍ക്കാര്‍ ബസിലാണ്​ ഇവര്‍ സഞ്ചരിക്കുന്നത്​. പൊലീസോ മറ്റ്​ അധികൃതരോ സഹായത്തിനെത്തിയിട്ടില്ലെന്ന്​ മോഹന്‍ ദാസ്​ അറിയിച്ചു.

Related Articles

Back to top button