IndiaKannurKeralaLatestMalappuramThiruvananthapuramThrissur

KSRTC യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

“Manju”

ശ്രീജ.എസ്

KSRTC യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി അറിയിച്ചു. കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ഉണ്ടാകില്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ അറിയേണ്ടതെല്ലാം;

1.കേരളത്തിന് അകത്ത് എല്ലാ ജില്ലകളിലേയ്ക്കും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഉണ്ടാകും. ശനിയാഴ്ച മുതല്‍ സൂപ്പര്‍ ഡീലക്സ് അടക്കമുള്ള ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ്സ് സര്‍വീസുകള്‍ ആരംഭിക്കും. നിലവിലുള്ള കോവിഡ് പ്രോട്ടോകോളിനു വിധേയമായിട്ടാകും സര്‍വ്വീസുകള്‍

2. തമ്പാനൂര്‍ ഡിപ്പൊയില്‍ നിന്ന് സര്‍വ്വീസ് ഉടന്‍ ഇല്ല. സര്‍വ്വീസുകള്‍ ആനയറ ഡിപ്പൊ വരെ എത്തും. കിഴക്കേകോട്ടയില്‍ നിന്ന് ആനയറയിലേയ്ക്ക് പ്രാദേശിക സര്‍വ്വീസുകളും ഉണ്ടാകും.

3. കിഴക്കേകോട്ടയില്‍ നിന്ന് കൊല്ലം കൊട്ടാരക്കര റിലെ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവേളകളില്‍ ഉണ്ടാകും. ആനയറയില്‍ എത്തുന്ന ദീര്‍ഘദൂരബസിലെ യാത്രക്കാരെ സിറ്റിയിലെത്തിക്കാനും കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും.

4. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഉടന്‍ ഉണ്ടാകില്ല. ബസുകളും, യാത്രക്കാരുടെ എണ്ണവും എല്ലാം വിലയിരുത്തിയ ശേഷം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തീരുമാനിക്കും.
5. കൊട്ടാരക്കര – തിരുവനന്തപുരം ചെയിന്‍ സര്‍വീസുകളും, കൊല്ലം- തിരുവനന്തപുരം സര്‍വ്വീസുകളും സ്റ്റാച്യു വഴി കിഴക്കേകോട്ട വരെയും തിരിച്ചും സര്‍വീസ് നടത്തും.

6. തിരുവനന്തപുരം ജില്ലയിലെ മറ്റു ഡിപ്പോകളില്‍ നിന്നും തുടങ്ങി സെന്‍ട്രല്‍ ഡിപ്പോയിലൂടെ ഓപ്പറേറ്റ് ചെയ്തിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ തമ്ബാനൂര്‍ ഡിപ്പോയില്‍ കയറില്ല. സ്റ്റാച്യു, കിഴക്കേ കോട്ട വഴി ഷെഡ്യൂള്‍ സമയക്രമം പാലിച്ച്‌ ഓപ്പറേറ്റ് ചെയ്യും

7. കണ്ടയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന മറ്റ് ഡിപ്പൊകളില്‍ നിന്ന് ഉടന്‍ ദീര്‍ഘദൂര സര്‍വ്വീസ് ഉണ്ടാകില്ല. കണ്ടയിന്‍മെന്റ് സോണില്‍ നിന്നും നീക്കം ചെയ്യപ്പെടുന്ന മുറക്ക് മാത്രമേ അത്തരം ഡിപ്പോകളില്‍ നിന്നും സര്‍വീസ് ഓപ്പറേഷന്‍ ആരംഭിക്കുകയുള്ളു.

8.കിഴക്കേകോട്ട കേന്ദ്രീകരിച്ച്‌ ദീര്‍ഘദൂര സര്‍വീസുകള്‍ ക്രമീകരിക്കും.

9. ദീര്‍ഘദൂര ബസുകള്‍ എത്തുന്ന സമയത്തിന് അനുസരിച്ച്‌ പ്രത്യേക റിലെ സര്‍വ്വീസുകള്‍ നടത്തും. ദീര്‍ഘ ദൂര ചെയിന്‍ സര്‍വീസുകള്‍ ഒരു മണിക്കൂര്‍ ഇടവേളകളില്‍ ക്രമീകരിച്ച്‌ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാരുടെ തിരക്കനുസരിച്ച്‌ തുടര്‍ ദിവസങ്ങളില്‍ ഇടവേള ക്രമീകരിക്കാവുന്നതാണ്.

10. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.

Related Articles

Back to top button