KeralaLatest

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍

“Manju”

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി. നിര്‍മിച്ച്‌ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്.ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വ്യാജ ഇ-മെയില്‍ ഐ.ഡി. നിര്‍മിച്ച്‌ പണം ആവശ്യപ്പെട്ടതായാണ് പരാതി.വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച്‌ തന്റെ പേരില്‍ വ്യാപകമായി ധനസഹായഭ്യര്‍ഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുല്ലപ്പളളി അറിയിച്ചു

Related Articles

Back to top button