HealthLatest

ചൂട് കാലത്ത് പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ മാറ്റിമറിക്കും

“Manju”

നാം അതിതീവ്രമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. ചൂട് കൂടുമ്പോള്‍ അത് ശരീരത്തെയും വളരെയധികം ബാധിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും ചിലപ്പോള്‍ മാറ്റി മറിക്കും. താപനില വര്‍ധിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് വളരെ പെട്ടെന്ന് നിര്‍ജലീകരണത്തിന് കാരണമാകും.

കൂടാതെ ഉയര്‍ന്ന് ചൂട് ശരീരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇന്‍സുലിന്‍ അല്ലെങ്കില്‍ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം.

പ്രമേഹ രോഗികളില്‍ വിയര്‍പ്പിന്റെ ഉല്‍പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ചൂടു പുറത്തു പോകുന്നത് തടയാം. ഈര്‍പ്പവും ചൂടും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രമേഹം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും ചൂടുകാലത്ത് രോഗികളില്‍ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കും.

ശ്രദ്ധിക്കുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക; ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം പരിശോധിച്ച് (ഇളം മഞ്ഞ നിറം മതിയായ ജലാംശം സൂചിപ്പിക്കുന്നു) ദാഹത്തിന്റെ അളവ് നിരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജലാംശം നില നിരീക്ഷിക്കുക.

നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുക.

ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക; ജലാംശം കൂടുതലായി അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

പരിശോധന;

രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുക. ഇന്‍സുലിന്‍ അല്ലെങ്കില്‍ മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അളവില്‍ ക്രമീകരിക്കുക.

ചര്‍മ്മത്തെ സംരക്ഷിക്കുക; ചൂടു കാലത്ത് അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

 

 

 

 

Related Articles

Back to top button