KeralaLatest

ആന്ധ്രസ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

“Manju”

റസ്‌വിൻ

കരുനാഗപ്പള്ളി : ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളിയിലും ജാഗ്രത കർശനമാക്കി. കഴിഞ്ഞ 22 ന് അഴുകിയ 5500 കിലോ മത്സ്യം നിറച്ച കണ്ടയ്നറുമായെത്തിയ 28 വയസുകാരനെ കരുനാഗപ്പള്ളിയിൽ വച്ച് ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളുൾപ്പടെ രണ്ടു പേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അടുത്ത ദിവസം മത്സ്യം കുഴിച്ചുമൂടിയതിനു ശേഷം ഇവരെ കോറൻ്റയിനിലേക്ക് മാറ്റുകയായിരുന്നു. ഇവർ ഓച്ചിറയിലെ സത്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കായി എത്തുകയും തുടർന്ന് പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനിൽ പിടിയിലായതിനു ശേഷം ഇവരുമായി നേരിട്ടു ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് പുറത്തു വിട്ടത് . ഇതിനെ തുടർന്ന്നി നേരിട്ടു ബന്ധപ്പെട്ടവരെ രീക്ഷണത്തിലേക്ക് മാറ്റാനാണ് സാധ്യത. ഭക്ഷ്യ സുരക്ഷാ ജീവനക്കാർ, നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ്, മറ്റാളുകൾ എന്നിവരിൽ രോഗിയുമായി നേരിട്ടു ബന്ധപ്പെട്ടവരെ പ്രത്യേകം കണ്ടെത്തും. ജില്ലാ ഭരണകൂടം അറിയിക്കുന്നതനുസരിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് പോലീസും അറിയിച്ചു.

Related Articles

Leave a Reply

Back to top button