KeralaLatest

കലയുടെ മാമാങ്കം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

“Manju”

കൊല്ലം: കലയുടെ മാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമ മൈതാനത്ത് ഇന്ന് തിരി തെളിയും. രാവിലെ 10 മണിക്ക് മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, പി. . മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.

24 വേദികളിലാണ് മത്സരം നടക്കുക. ആദ്യദിനം 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സാംസ്കാരിക നായകന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. കൊല്ലം ഗവ. എല്‍.പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രജിസ്ട്രേഷന് തുടക്കമായി. കലോത്സവ വിജയികള്‍ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പ് ബുധനാഴ്ച് ഒരു മണിയോടെ കോഴിക്കോടു നിന്ന് എത്തിയിരുന്നു. 23 സ്കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണ ശാലകളിലും എത്തിക്കുന്നതിന് 30 സ്കൂള്‍ ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം പ്രത്യേകം ബോര്‍ഡ് വച്ച 25 ഒട്ടോറിക്ഷകളും വേദികളില്‍ നിന്ന് വേദികളിലേക്ക് മത്സാരാത്ഥികളെ എത്തിക്കുന്നതിന് വേണ്ടി സൗജന്യ സേവനം നടത്തുന്നുണ്ട്. എല്ലാ വേദികളിലേക്കും കെ എസ് ആര്‍ ടി സിയും കൊല്ലം കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യ യാത്ര നടത്തും.

Related Articles

Back to top button