LatestMalappuram

ആയഞ്ചേരിയിലെ വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

“Manju”

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച പദ്ധതി പ്രകാരം പഞ്ചായത്തിലെ 17 സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കടമേരി എം യു.പി സ്കൂളിൽ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ പി.എം ലതിക അധ്യക്ഷത വഹിച്ചു.ഇംപ്ലിമെന്റിംഗ് ഓഫീസർ എ നാസർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.അബ്ദുൽ ഹമീദ്, എ സുരേന്ദ്രൻ, എം വി ഷൈബ, സി.എം നജ്മുന്നിസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ നാണു, വി ബാലൻ, ടി.കെ കെ ബഷീർ, പി.കെ വിനീഷ്, പിടിഎ പ്രസിഡൻ്റ് ഇ പി മൊയ്തു, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സി.എച്ച് അഷ്റഫ്, ശരീഫ് മുടിയല്ലൂർ, എൻ കെ അലിമത്ത്, എ.ടി അബ്ദുൽ മജീദ്, കെ രതീഷ് എന്നിവർ പ്രസംഗിച്ചു.വാർഡ് മെംബർ ടി.കെ ഹാരിസ് സ്വാഗതവും ഹെഡ് മാസ്റ്റർ ടി.കെ നസീർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ജില്ല ,ഉപജില്ല ശാസ്ത്ര രംഗം മത്സര വിജയികളായ പ്രതിഭകളെ ആദരിച്ചു.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button