KeralaLatest

പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന്.

“Manju”

ജ്യോതിനാഥ്  & കൃഷ്ണകുമാർ

പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷനിൽ അറേബ്യൻ ഫാഷൻ ജൂവലറി ഇഫ്‌താർ വിരുന്നൊരുക്കി.

എല്ലാവർഷവും വിപുലമായ ഇഫ്‌താർ വിരുന്നാണ് അറേബ്യൻ ജൂവലറി ഗ്രൂപ്പ്‌ നൽകി വരുന്നത്. എന്നാൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പോത്തൻകോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കു ജൂവലറി എം ഡി അബ്ദുൽ നാസർ മാനേജിങ് പാർട്ണർ ഫയാദ് മറ്റു ജൂവലറി പ്രതിനിധികൾ എന്നിവർ നേരിട്ടെത്തി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു.

ജൂവലറി എംഡി അബ്ദുൽ നാസറിൽ നിന്നും സ്റ്റേഷൻ SHO D.ഗോപി ഇഫ്താർ കിറ്റുകൾ സ്വീകരിച്ചു.സബ് ഇൻസ്‌പെക്ടർ അജീഷ് മറ്റു സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button