KeralaLatest

വാക്കാണ് സത്യം വാഗ്ധോരണി കൊണ്ട് സാഗര ഗർജ്ജനം തീർത്ത ആൾ

“Manju”

റ്റി. ശ‌ശിമോഹന്‍

 

കേരളത്തിലെ ദിഗന്തങ്ങളിൽ പ്രതി ധ്വനിച്ചിരുന്ന വാഗ്ധോരണിയുടെ ഉടമ, മർമ്മവേധിയായ വിമർശനം കൊണ്ട് ഉന്നതരായ എഴുത്തുകാരെ എരിപൊരി കൊള്ളിച്ച ആൾ, സമർത്ഥമായ ഇടപെടൽ കൊണ്ട് നമ്മുടെ സാമൂഹിക ജീവിതത്തിൽ തിളങ്ങിനിന്ന വ്യക്തി -ഡോ. സുകുമാർ അഴീക്കോട്‌. ഇന്ന് അദ്ദേ ഹത്തിന്റെ 94 ആം പിറന്നാളാണ്.

പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു അഴിക്കോട്.

പ്രഭാഷകന്‍, അദ്ധ്യാപകന്‍,സാഹിത്യ വിമര്‍ശകന്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ് സാംസ്‌കാരികധാരയില്‍ അനിഷേധ്യമായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറി. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് ജ്വലിച്ചുനിന്നു. സാഗര ഗർജ്ജനം അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ.

പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്.

കേന്ദ്ര -കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ഒടുവിൽ കോഴിക്കോട്ടെ വർത്തമാനം പത്രത്തിന്റ എഡിറ്ററായി പ്രവർത്തിച്ചിരുന്നു

മലയാള സാഹിത്യവിമർശനം
മലയാള സാഹിത്യപഠനങ്ങൾ
തത്ത്വമസി
ആശാന്റെ സീതാകാവ്യം

രമണനും മലയാളകവിതയും ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്നിവയാണ് പ്രധാന കൃതികൾ ‘തത്വമസി വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി ആ യിരുന്നു ഉപനിഷത്തുകളുടെ സമഗ്ര പഠനാമാണ് തത്ത്വമസി .

1926 മേയ് 12ന് പനങ്കാവില്‍ വിദ്വാൻ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി. 1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും നേടി.

മലയാളത്തിലും സംസ്‌കൃതത്തിലും എം.എയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും എടുത്തു. പ്രൈമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1948 ല്‍ ചിറക്കലില്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപകനായും മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. പ്രമുഖ സാഹിത്യകാരനും ജ്ഞാനപീതം ജേതാവുമായിരുന്ന എസ് കെ പൊറ്റക്കാട് ആയിരുന്നു എതിരാളി.

1986 ല്‍ അദ്ധ്യപനത്തിൽ നിന്ന് വിരമിച്ചു. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. തൃശൂരിലെ ഇരവിമംഗലതായിരുന്നു താമസം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് ‘മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. ‘തത്ത്വമസി എന്ന കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി.

മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് അഴീക്കോട്‌ വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്.

കാല്പനികതയുടെ മഴവില്ലെഴുത്തുകാരൻ ചങ്ങമ്പുഴയും അഴീക്കോടിന്റെ ഖണ്ഡനവിമര്‍ശനത്തിന് ഇരയായിരുന്നു . അഴീക്കോടിനും കിട്ടി നല്ലോരു ഖണ്ഡന വിമർശനം. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന ടി. വേണുഗോപാൽ ആയിരുന്നു ആ വിമർശനപുസ്തകത്തിന്റെ കർത്താവ്.

Related Articles

Back to top button