KeralaLatest

കെ.പി.എം.എസ്.പ്രക്ഷോപയാത്ര സമാപിച്ചു.

“Manju”

 

ശ്രീകാര്യം : കെ.പി.എം.എസിന്റെ പ്രാതിനിധ്യ പ്രക്ഷോഭയാത്രയ്ക്ക് ശ്രീകാര്യത്ത് സമാപനം. ഇന്നലെ (28-10-2022) വൈകിട്ട് 5 ന് സ്വീകരണ ഘോഷയാത്ര പോങ്ങുംമൂട് നിന്നും ആരംഭിച്ച് ശ്രീകാര്യത്ത് നടന്ന സമാപന സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. വിനോദ് ഉദ്ഘാടനം ചെയ്തു.16 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോപയാത്ര നടന്നത്. ഇക്കഴിഞ്ഞ 19ന് കാസർഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്.ആവശ്യങ്ങൾ നേടിയെടുക്കാൻ കേരളപ്പിറവി ദിനത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് തുടക്കമിടുമെന്ന് ഭാരവാഹികളായ സംസ്ഥാന കമ്മറ്റിയംഗം സുനിചന്ദ്രൻ കഴക്കൂട്ടം ഏരിയ പ്രസിഡൻറ് സുധീർ കുഴിവിള , ഏര്യാ സെക്രട്ടറി ചെറുവക്കൽ തുളസീധരൻ, ട്രഷറർ പാറോട്ടുകോണം രവീന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി മടവൂർപാറ സുധാകരൻ തുടങ്ങിയവർ അറിയിച്ചു

Related Articles

Back to top button