KeralaLatest

കെ എസ് ആർ ടി സി ബസ്സുകൾ ഓടിത്തുടങ്ങി

“Manju”

ഹരീഷ് റാം

കെ എസ് ആർ ടി സി ബസുകൾ ഇന്ന് രാവിലെ 7 മണി മുതൽ ഓടിത്തുടങ്ങി. 1850 സർവ്വീസുകളാണ് ആരംഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം പൂർണ്ണമായി നിർത്തലാക്കിയിരുന്നു.

ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സർവ്വീസ്. സീറ്റുകളുടെ 50 % ആൾക്കാരെ മാത്രമേ കയറ്റു. ബസിൽ യാത്ര ചെയ്യുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം. സാധാരണയുള്ളതിന്റെ പകുതി യാത്രക്കാരെ മാത്രമേ ഒരു ബസിൽ അനുവദിക്കുകയുള്ളു. നിലവിൽ എട്ട് രൂപയായിരുന്ന മിനിമം ചാർജ് 12 ആക്കി ഗവൺമെന്റ് വർദ്ധിപ്പിച്ചിരുന്നു. രാവിലെ 7 മുതൽ 11 വരേയും വൈകിട്ട് 4 മുതൽ 7 വരെയുള്ള സമയങ്ങളിൽ ജില്ലക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളിൽ ആവും സർവീസ്.

സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് തുടങ്ങുന്നില്ല. അനുവദിച്ച അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍ നിലപാടെടുത്തിട്ടുള്ളത്.

ബാര്‍ബര്‍ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും. ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കും. ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വില്‍പന നടത്തുക. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത.

Related Articles

Back to top button