KeralaLatest

അഞ്ജു ബോബി ജോർജ് അർജ്ജുന അവാർഡ് സമിതി അധ്യക്ഷൻ

“Manju”

 

ബെംഗളൂരു:അർജുന അവാർഡിന് പരിഗണിക്കേണ്ട അത്‌ലറ്റുകളെ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യാനുള്ള സമിതിയുടെ അധ്യക്ഷയായി മലയാളിയായ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനെ നിയമിച്ചു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധ സമിതിയെയാണ് അഞ്ജു നയിക്കുക.കൃഷ്ണ പൂനിയ, പരൻ ജീത്ത് സിംഗ്, സി. കെ വത്സൻ, രവീന്ദ്രൻ ചൗധരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.ധ്യാൻചന്ദ് അവാർഡ് സമിതിയുടെ അധ്യ ക്ഷയായും കേന്ദ്ര സർക്കാർ അഞ്ജുവിനെ നിയമിച്ചു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരമായ അഞ്ജു ഇപ്പോൾ ബെംഗളൂരുവിൽ പരിശീലനരംഗത്താണ്.

Related Articles

Back to top button