InternationalLatest

സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി മലയാളി പെണ്‍കുട്ടി

“Manju”

ജിദ്ദ: സൗദി ദേശീയ ഗെയിംസില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണ മെഡല്‍. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ജേതാവായത്. വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്.

2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും.സൗദിയില്‍ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്.

ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഐടി എഞ്ചിനീയര്‍ കൊടത്തിങ്ങല്‍ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റണ്‍ മത്സരത്തില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

Related Articles

Back to top button