KeralaLatest

മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന കുഞ്ഞ് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ബിജു–അഞ്ജു ദമ്പതികളുടെ കുഞ്ഞാണ്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 5 അംഗം കുടുംബം കോയമ്പത്തൂരിൽ പോയി 20 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ശ്വാസതടസ്സത്തെ തുടർന്ന് ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റിയത്.

Related Articles

Back to top button