KeralaLatestThiruvananthapuram

ജവഹർ കോളനി എച്ച്എസ്എസിലെ വികസനത്തിന് 2 കോടി രൂപ

“Manju”

ജ്യോതി നാഥ് കെ പി
വാമനപുരം നിയോജകമണ്ഡലത്തിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജവഹർ കോളനി എച്ച്.എസ് ന്റെ വികസനത്തിനായി രണ്ടു കോടി രൂപ അനുവദിച്ച് ഉത്തരവായി.
RIDF-NABARD സ്കീം പ്രകാരം RMSA ഫണ്ടും കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ആധുനികരീതിയിലുള്ള ക്ലാസ്മുറികൾ, ഹാൾ, ലൈബ്രറി,ലാബ് ടോയിലറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന നിർമ്മാണത്തിന് പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു.
ഈ സാമ്പത്തികവർഷം തന്നെ പ്രവർത്തിയുടെ ഭൂരിഭാഗവും നിർവ്വഹിക്കാൻ കഴിയും അഡ്വ.ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.

Related Articles

Back to top button