KeralaLatest

പഠനത്തിനൊപ്പം ജോലി പദ്ധതി ഈ അധ്യയനവര്‍ഷം നടപ്പാക്കുമെന്ന് സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാര്‍ വിഭാവനംചെയ്യുന്ന ‘പഠനത്തിനൊപ്പം ജോലി’ പദ്ധതി ഈ അധ്യയനവര്‍ഷം നടപ്പാക്കും. ജോലിക്കുള്ള പ്രതിഫലം സര്‍ക്കാര്‍ നിശ്ചയിക്കും. പഠനസമയത്തിനുശേഷം എത്രമണിക്കൂര്‍ ജോലിചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യവസ്ഥയുണ്ടാക്കുന്ന സര്‍ക്കാര്‍, ഇതിനായി ഒരു പൊതു പ്ലാറ്റ്‌ഫോമും തയ്യാറാക്കും. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥിനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് രൂപപ്പെട്ട ആശയമാണ് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. 2004-ല്‍ യു.ജി.സി. പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള പ്രമുഖ സര്‍വകലാശാലകള്‍ നടപ്പാക്കിക്കഴിഞ്ഞു. 2017-ല്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനും ഓള്‍ഇന്ത്യ ടെക്നിക്കല്‍ മാനേജ്‌മെന്റ് കൗണ്‍സിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.

Related Articles

Back to top button