KeralaLatest

ബുക്ക് ചെയ്ത് ഉടന്‍ എല്‍പിജി സിലിണ്ടര്‍ വീട്ടിലെത്തും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : ബുക്ക് ചെയ്ത് ഉടന്‍ എല്‍പിജി സിലിണ്ടര്‍ വീട്ടിലെത്തിക്കാനുള്ള സേവനം ഒരുക്കാനുള്ള നീക്കത്തില്‍ ഇന്ത്യന്‍ ഓയില്‍. ബുക്ക് ചെയ്ത് 30 മുതല്‍ 45 മിനിട്ടിനുള്ളില്‍ ഇന്ധനം വീട്ടിലെത്തിക്കാനാണ് ഇന്ത്യന്‍ ഓയില്‍ ശ്രമിക്കുന്നത്.

ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു പ്രധാന നഗരമോ ജില്ലയോ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഈ സേവനം ആദ്യമെത്തിക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ആലോചന.ഫെബ്രുവരി ഒന്ന് മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

Related Articles

Back to top button