IndiaInternationalLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.01 കോടി കടന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികള്‍ 1.01 കോടി കടന്നു. മരണം 1.47 ലക്ഷം. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ 2.86 ശതമാനം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 2,89,240 പേരാണ് ചികിത്സയിലുള്ളത്.
26 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പതിനായിരത്തില്‍ താഴെ പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. രണ്ടാമത് മഹാരാഷ്ട്ര.കഴിഞ്ഞ 24 മണിക്കൂറില്‍ 23,950 പേര്‍ക്ക് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. 26,895 പേര്‍ രോഗമുക്തരായി. 333 പേരാണ് മരിച്ചത്.
ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോടടുത്തു.

Related Articles

Back to top button