LatestThrissur

മകനെ കൊലപ്പെടുത്തിയ ഇളയ മകന് കൂട്ടായി നിന്നത് അമ്മ.

“Manju”

തൃശൂര്‍: സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് സഹായം ചെയ്തത് അമ്മയെന്ന് റിപ്പോര്‍ട്ട്. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്യാന്‍ അമ്മ സഹായം നല്‍കിയെന്ന് പ്രതി മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ കേസില്‍ അമ്മയെയും പ്രതി ചേര്‍ത്തേക്കും. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ ഡിച്ചാര്‍ജ് ആയ ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ കെ ജെ സാബുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അമ്മയുടെ സഹായം കിട്ടിയിട്ടുണ്ടോ എന്ന സംശയത്തില്‍ പോലീസ് അമ്മയെ ചോദ്യം ചെയ്തിരുന്നു.
മദ്യപിച്ച്‌ ബഹളംവച്ച യുവാവിനെ സഹോദരന്‍ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം 19ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ രണ്ടു ദിവസം മുമ്പ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Related Articles

Back to top button