KeralaLatestMalappuram

മൂന്ന് മാസത്തോളമായി അടഞ്ഞുകിടക്കുന്ന ഡ്രൈവിങ്ങ് സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് അസോസിയേഷൻ

“Manju”

പി.വി.എസ്.

മലപ്പുറം :മൂന്ന് മാസത്തോളമായി അടഞ്ഞുകിടക്കുന്ന ഡ്രൈവിങ്ങ് സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മോട്ടോർ ഡ്രൈവിങ്ങ് സ്കൂൾ ഇസ്ട്രക്ടേഴ്സ് അസോസിയേഷൻ തിരൂരിൽ നടത്തിയ ധർണ കെ ലെനിൻ ദാസ് ഉദ്ഘാടനം ചെയ്തു .കെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു .

ലേണിങ്ങ് ടെസ്റ്റിനും ഡ്രൈവിങ്ങ് പരിശീലനത്തിനും അനുമതി നൽകണമെന്നും ദുരിതമനുഭവിക്കുന്ന ഡ്രൈവിങ്ങ് സ്കൂളുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു .മൂസ പരന്നേക്കാട് ,ദാസൻ ഭാരത് ,ദിനേശൻ കെ ,രഞ്ജിത്ത്, ഇ.സി സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button