KeralaLatest

കഷ്ടപ്പാടുകളോട് പടപൊരുതാൻ നേടിയ ജീവിതം, ഒടുവിൽ…

“Manju”

അനൂപ് എം സി

ചെങ്കൽ പണയിൽ കല്ല് ചുമന്നും ഡ്രൈവറായും ജീവിതം മുന്നോട്ട് നീങ്ങിയിരുന്ന കാലം മുതൽക്കേ…
സുനിലിൻ്റെ മനസ്സിൽ ഒരാഗ്രഹമുണ്ടായിരുന്നു.
കുറച്ചു കൂടി നല്ലൊരു ജോലി നേടണം..
ആ മോഹം ഉള്ളിൽ ഒരു കനലാക്കി ജീവിത പ്രരാബ്ധങ്ങൾക്കിടയിലും തൻ്റെ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയാണം തുടങ്ങി

ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിൽ സൺഡേ ബാച്ചിൽ PSC കോച്ചിംഗിനും ചേർന്നു
ബാക്കി ദിവസം ചെങ്കൽ പണയിൽ പണിക്ക് പോയും രാത്രി കാലം തൻ്റെ ലക്ഷ്യത്തിനു വേണ്ട പഠനങ്ങൾ നടത്തിയും
തൻ്റെ കഷ്ടപ്പാടുകളോട് പടപൊരുതാൻ നല്ലൊരു ജീവിതം നേടാൻ കഠിനശ്രമം തുടങ്ങി

വൈകാതെ തന്നെ യുവതലമുറയ്ക്ക് ഒരു മാതൃക ആയി നാടിന് അഭിമാനമായി സുനിലിൻ്റെ പ്രയത്നത്തിന് ഫലംകണ്ടു.
സിവിൽ എക്സൈസ് ഡ്രൈവറായി നല്ലൊരു ഗവ: ജോലി സുനിലിനെ തേടി എത്തി

പക്ഷേ നല്ലൊരു ജീവിതം തുടങ്ങുമ്പോഴെക്കും ഒരു ദുർനിമിത്തം പോലെ കൊറൊണയുടെ രൂപത്തിൽ ഇന്ന് സുനിലിൻ്റെ ലക്ഷ്യം മാത്രം പൂർത്തിയാക്കി ആഗ്രഹങ്ങൾ ബാക്കിവെച്ച് സുനിൽ മറ്റോരു ലോകത്തെക്ക് വിടപറഞ്ഞു

 

Related Articles

Back to top button