KeralaLatestMalappuram

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: തിരുനാവായയില്‍ അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33) ,മകള്‍ ഷഫ്‍ന ഫാത്തിമ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇരുവരെയും കാണാതായത്.
വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇവരെ കാണാതായതായി വീട്ടുകാര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ സമീപത്തെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് ഇരുവരുടെയും ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button