IndiaLatest

കുതിച്ചുയർന്ന് കോവിഡ് രോഗികൾ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,586 പുതിയ കോവിഡ് കേസുകളും 336 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12,573 ആയി ഉയർന്നു. നിലവിൽ 1,63,248 പേർ ചികിത്സയിലാണ്. 2,04,711 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,20,504 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,751 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 52,334 ആയി ഉയർന്നു. ഇതുവരെ 625 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയില്‍ രോഗികളുടെ എണ്ണം 49,979 ആയി. 1,969 പേരാണ് ഇതുവരെ മരിച്ചത്.

25,601 കേസുകളുള്ള ഗുജറാത്താണ് നാലാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 1,591 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 15,181 ആയി. രാജസ്ഥാനിൽ 13,857 കേസുകളും ബംഗാളിൽ 12,735 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിൽ ഇതുവരെ 11,426 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Related Articles

Back to top button