KannurKeralaLatest

വീടിനുനേരേ വീണ്ടും അജ്ഞാതന്റെ അക്രമം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

കതിരൂർ : പൊന്ന്യത്ത് വീടിനുനേരേ വീണ്ടും അജ്ഞാതന്റെ അക്രമം. പൊന്ന്യം പുലരി വായനശാലയ്ക്ക് സമീപം സി.എം.നസീമയുടെ വീടായ മറിയാസിന് നേരേയാണ് ശനിയാഴ്ച അർധരാത്രിയോടെ അക്രമം നടന്നത്. വീടിന്റെ ജനാലച്ചില്ല് തകർന്നു. ആർക്കും പരിക്കില്ല.

നസീമയും രണ്ട് പെൺമക്കളും അവരുടെ ചെറിയ കുട്ടികളുമാണ് വീട്ടിൽ താമസം. കുറച്ചുദിസവം മുമ്പ് രാത്രി 10 മണിക്ക് കറന്റ് പോയപ്പോൾ വാതിലിന് ശക്തിയായി മുട്ടുന്നതുകേട്ട് വാതിൽ തുറന്നപ്പോഴേക്കും ആരെയും കാണാനായില്ല. കഴിഞ്ഞദിവസം നാലാംമൈലിലെ വാഴയിൽ വീടിനുനേരെ രാത്രിയിൽ അക്രമം ഉണ്ടാവുകയും ജനാലച്ചില്ലും അകത്തെ ഷോക്കേസിന്റെ ചില്ലും എറിഞ്ഞുടച്ചു. ചുണ്ടങ്ങാപ്പൊയിൽ, കീരങ്ങാട്, കുണ്ടുചിറ എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ രാത്രി 10 മണിക്കുശേഷം വീടുകളിലെ വാതിലിന് മുട്ടിയിരുന്നതായി പരാതിയുണ്ട്‌. കതിരൂർ പോലീസിൽ പരാതി നല്കിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

 

Related Articles

Back to top button