KeralaLatest

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താത്പ്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്ര രംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേർപാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button