KeralaLatest

കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌ടപ്പെട്ട സിനിമാ ഡ്രൈവർമാർക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി

“Manju”

കൊറോണ വൈറസ് വ്യാപനം മൂലം തൊഴിൽ നഷ്‌ടപ്പെട്ട സിനി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾക്ക്‌ 1,500 രൂപക്കുള്ള നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർ ഫെഡ് ത്രിവേണി വഴി നൽകുന്നതിന്റെ ഉദ്‌ഘാടനം ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റഫീഖ്, ചെയർമാൻ മെഹബൂബ് എന്നിവർ ചേർന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ബാബു കെ.ടിക്ക് നൽകിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാനതലത്തിൽ കൺസ്യൂമർ ഫെഡ് ത്രിവേണി വഴി യൂണിയനിലെ മുഴുവൻ അംഗങ്ങൾക്കും അതുപോലെ മരണപ്പെട്ടു പോയ മെമ്പർമാരുടെ കുടുംബങ്ങൾക്കും ‘സാന്ത്വനം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വഴി നിത്യോപയോഗ സാധങ്ങൾ ലഭിക്കും.

തൊഴിലില്ലായ്മ രൂക്ഷമായതിന് ശേഷം ഫെഫ്‌കയുടെ കരുതൽ നിധി വഴി അംഗങ്ങൾക്ക്‌ 5,000 രൂപ ലഭിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാഡമിയിൽ നിന്നും 2,000 രൂപ ധനസഹായമായി ലഭിച്ചു.

എറണാകുളം കൺസ്യൂമർ ഫെഡ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിന് ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ നേതൃത്വം നൽകുകയും യൂണിയൻ ജോയിന്റ് സെക്രട്ടറി ആൻഡ്രൂസ്, ലൈജു, കൺസ്യൂമർ ഫെഡ് പർച്ചേഴ്‌സ് മാനേജർ ദിനേശ് ലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button