KeralaLatestPalakkad

സമ്മർ ബംപർ സമ്മാനമായി ആറ് കോടി അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിനു;കോവിഡ് കാലത്തെ ആ ഭാഗ്യവാനെത്തേടി കേരളം

“Manju”

ചെര്‍പ്പുളശ്ശേരി: കോവിഡ് കാലത്തെ ആ ഭാഗ്യവാന്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനം ആറ് കോടി രൂപ അടിച്ച ഭാഗ്യവാന്‍ ആരാണെന്നാണ് കേരളം ഉറ്റു നോക്കുന്നത്. പാലക്കാട് തൂതയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപ രണ്ടു പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷവും പാലക്കാടിനു തന്നെയാണ്.
ചെര്‍പ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജന്‍സിയില്‍ നിന്നു ചില്ലറ ലോട്ടറി വില്‍പനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയില്‍ വിറ്റ എസ്‌ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ലോട്ടറി ഓഫിസില്‍ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജന്‍സി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജന്‍സിക്കു കൈമാറിയത്. ഭാഗ്യവാന്‍ ഇതുവരെ രംഗത്തെത്തിയിട്ടില്ല

Related Articles

Back to top button