KeralaLatestThiruvananthapuram

മംഗലപുരം മാടമൺ ഏലായിൽ നടീൽ ഉത്സവം

“Manju”

ജ്യോതിനാഥ് കെ പി

മംഗലപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പുന്നയിക്കുന്നം മാടമൺ ഏലായിൽ ഞാറു നടീൽ ഉത്സവം നടന്നു. തരിശു കിടന്ന 20 ഏക്കറിൽ ആണ് നെൽകൃഷി തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വേങ്ങോട് മധു നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അഡ്വ. എം. യാസിർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ എം. എസ്. ഉദയകുമാരി, ഹരിത കേരള മിഷൻ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ രാജേന്ദ്രൻ നായർ, പാടശേഖര സമിതി സെക്രട്ടറി മുരളീധരൻ നായർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ മുഹമ്മദ്‌ രാജൻ നായർ, തോന്നയ്ക്കൽ സായിഗ്രാമം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉമേഷ്‌, കുടുംബശ്രീ അംഗങ്ങൾ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ എന്നിവർ ഞാറു നടീൽ ഉത്സവത്തിന്ന് നേതൃത്വം നൽകി.

Related Articles

Back to top button