IndiaLatest

കോവിഡ് പരിശോധന വീട്ടിൽ; ചെലവ് 500 രൂപ

“Manju”

 

ന്യൂഡൽഹി • വീട്ടിൽ തന്നെ കോവിഡ് പരിശോധനയ്ക്കു കിറ്റ് ഒരുങ്ങുന്നു. ഫലവും വേഗത്തിൽ അറിയാം. ഐഐടി ഡൽഹിയും സിഎസ്ഐആറിനു കീഴിൽ പുണെയിലുള്ള നാഷനൽ കെമിക്കൽ ലബോറട്ടറിയാണു പദ്ധതിക്കു പിന്നിൽ.

മുൻപു സ്വകാര്യ കമ്പനികളും വീട്ടിൽ പരിശോധനയ്ക്കെന്ന പേരിൽ കിറ്റുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഐസിഎംആർ അംഗീകരിച്ചിരുന്നില്ല. നിലവിലെ എലിസ അന്റിബോഡി പരിശോധനയ്ക്കു സമാനമായി വൈറൽ ആന്റിജൻ തിരിച്ചറിയുന്നതാണു പരിശോധന. 500 രൂപയിൽ താഴെ നിരക്കിൽ ഒരു മാസത്തിനുള്ളിൽ കിറ്റ് പുറത്തിറക്കാമെന്നാണു പ്രതീക്ഷ. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ സാമ്പത്തിക പിന്തുണ പദ്ധതിക്കുണ്ട്.

Related Articles

Back to top button